വിരലടയാളം പുറമേ കാണത്തക്ക രീതിയിൽ കൈകൾ ഉയ൪ത്തിക്കാണിക്കാമോ?
ഈ അടുത്തിടെ സോഷ്യൽ മീഡിയായിൽ വന്ന ഞെട്ടിപ്പിക്കുന്ന ഒരു വാ൪ത്ത വായിച്ചപ്പോൾ എന്റെ പരിമിതമായ ബുദ്ധിയിൽ തോന്നിയ ചില സംശയങ്ങൾ ഇവിടെ കുറിക്കാനാഗ്രഹിക്കുന്നു.
വാർത്ത ഇതാണ്..
അതായത് പൊതു സ്ഥലങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലും ഫങ്‌ഷനുകളിലോ പങ്കെടുക്കുമ്പോൾ നമ്മുടെ കൈകൾ ഉയ൪ത്തിക്കാട്ടി ആരെയും വിഷ് ചെയ്യരുതത്രേ. പ്രത്യേകിച്ച് വിരലടയാളം പുറമേ കാണത്തക്ക രീതിയിൽ കൈകൾ ഉയ൪ത്തിക്കാണിക്കരുത്. വളരെ ഹൈ റിസലൂഷൻ ഉളള ക്യാമറ ഉപയോഗിച്ച് നമ്മുടെ വിരലടയാളം ആരെങ്കിലും രഹസ്യമായിഫോട്ടോ എടുത്ത ശേഷം അതുപയോഗിച്ച് കൃത്രിമമായി വിരലിന്റെ മാതൃക ഉണ്ടാക്കി ഓൺലൈൻ പണമിടപാടും മറ്റും നടത്തിക്കളയുമത്രേ. മാത്രവുമല്ല ഇനി ഭാവിയിൽ വിരലടയാളം ഉപയോഗിച്ച് നടത്താൻ കഴിഞ്ഞേയ്ക്കാവുന്ന പല ഇടപാടുകൾക്കും ഇതുപയോഗിച്ച് തട്ടിപ്പ് നടത്താനും കഴിയും എന്നാണ് കണ്ടുപിടുത്തം.

ഈ വാ൪ത്ത ഉണ്ടാക്കിയ ബുദ്ധിമാനോട് ചില സംശയങ്ങൾ ചോദിക്കാനാഗ്രഹിക്കുന്നു.
നിങ്ങൾ പറയുന്നതുപോലെ ഒരാളുടെ വിരലടയാളം അഞ്ചോ പത്തോ അടി അടുത്തു നിന്നായാൽ പോലും കൃത്യമായി അതിന്റെ വടിവുകൾ പക൪ത്തിയെടുക്കുന്ന അത്രയും ഹൈ റിസലൂഷൻ ക്യാമറയ്ക്ക് ഇന്നത്തെ വിലയ്ക്ക് ഒരു ഒന്ന് ഒന്നര ലക്ഷം രൂപയുണ്ടാകും. അത്രയും വിലയുളള ക്യാമറയും വാങ്ങി ഒരുത്തൻ വിരൽ പൊക്കുന്നതും കാത്തിരുന്ന് അവൻ ഒന്നോ രണ്ടോ സെക്കന്റ് വിരൽ പൊക്കുമ്പോൾ അവന്റെ വിരലടയാളം നോക്കി ഫോക്കസ് ചെയ്ത് ഫോട്ടോ എടുത്തു എന്നു തന്നെയിരിക്കട്ടെ. ഈ സാധനം ഉപയോഗിച്ച് മനുഷ്യ ച൪മ്മം പോലുളള ഏതെങ്കിലും നേ൪ത്ത സാധനത്തിൽ കിറുകൃത്യമായി വിരലടയാളം ഉണ്ടാക്കിയെടുക്കുന്നതിനും നല്ല സാങ്കേതികജ്ഞാനം വേണം. അതല്ലെങ്കിൽ പുറമെ ആരുടെയെങ്കിലും സഹായം തേടണം. അപ്രകാരം സഹായത്തിനെത്തുന്ന വിരലടയാള വിദഗ്ധനും ഒരു ഒന്നൊന്നര ലക്ഷം രൂപയെങ്കിലും കൊടുക്കാതെ ഈ റിസ്കെടുക്കാൻ തയ്യാറാകുകയില്ല. അതായത് ഏതാണ്ട് മുന്നു നാലു ലക്ഷം രൂപാ മുടക്കി ഇത്രയും ചെയ്താൽ തന്നെ ഓൺലൈൻ മുഖാന്തിരം പണമിടപാട് നടത്തണമെങ്കിൽ നെറ്റ് കണക്ഷൻ ഉളള ഒരു ഉപകരണം വേണം അതായത് സ്മാ൪ട്ട് ഫോൺ അഥവാ കമ്പ്യൂട്ട൪. സ്മാ൪ട്ട് ഫോണിനാണെങ്കിൽ IMEI നമ്പ൪ ഉണ്ടാകും. കമ്പ്യൂട്ടറിനാണെങ്കിൽ ഐപി അഡ്രസ്സും. ഇതിലേതെങ്കിലും ഒന്നുപയോഗിച്ച് പോലീസിന് ഈസിയായി ഇടപാടു നടത്തിയവനെ പൊക്കാൻ കഴിയും എന്നറിയാവുന്ന കളളൻ അതിനു മുതിരുകയുമില്ല. ഇനി അഥവാ ആ കടമ്പയും മറികടക്കുന്ന കളളനാണെന്നിരിക്കട്ടെ, ഓൺലൈനായി പണം ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനേ കഴിയുകയുളളു. അല്ലാതെ ആവിയാക്കി മാറ്റാൻ കഴിയില്ലല്ലോ. അപ്പോഴും പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ട് ഏതാണെന്ന് ബാങ്കിൽ രേഖയുണ്ടാകും. അതുപയോഗിച്ച് കളളനെ പൊക്കാം. ഇനി ഇതെല്ലാം മറികടക്കാൻ കഴിവുളള കളളനാണെന്നിരിക്കട്ടെ,

അത്രയും ബുദ്ധിയുളള കളളൻ മൂന്നു നാലു ലക്ഷം രൂപാ മുടക്കി ഇതിന് മുതിരുകയില്ല, പകരം, വെറും പത്തോ മുപ്പതോ രൂപയുടെ പാറ്റാഗുളികയോ ക്ലോറോഫാമോ വാങ്ങി മേൽപ്പറഞ്ഞ കോടീശ്വരനെ ബോധം കെടുത്തി അവന്റെ വിരലെടുത്ത് പതിപ്പിക്കേണ്ടിടത്ത് പതിപ്പിച്ച് പൈസ അടിച്ചുമാറ്റിയിരിക്കും.
അതുകൊണ്ട്, ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കളെ, നിങ്ങൾ ധൈര്യമായി നിങ്ങളുടെ വിരൽ എവിടെയും പൊക്കിക്കാണിച്ചുകൊളളു. ഒന്നും സംഭവിക്കാനില്ല.
-ശ്രീരാജ് എസ് ആറ്റിങ്ങൽ

Comments
Post a Comment