സർക്കാർ ജോലിയിൽ കണ്ണും നട്ടിരിക്കുന്ന യുവജനത അറിയാൻ....
സർക്കാർ ജോലിയിൽ കണ്ണും നട്ടിരിക്കുന്ന യുവജനത അറിയാൻ.... സർക്കാർ ജോലിയും അതിന്റെ പകിട്ടും ഇപ്പോൾ വളരെയധികം വർദ്ധിച്ചുവരുന്നു. യുവാക്കളെല്ലാം ഒരു പണിയും ചെയ്യാൻ തയ്യാറാകാതെ കോച്ചിംഗ് സെന്ററുകളിൽ ഗുമസ്തപ്പണിക്കുള്ള തയ്യാറെടുപ്പിലാണ്. പണം കൊയ്യുന്ന ഇത്തരം സ്ഥാപനങ്ങളാകട്ടെ സർക്കാർ ജോലിയല്ലാതെ മറ്റൊന്നു കൊണ്ടും ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ യുവാക്കളുടെയിടയിൽ വിഷം തിരുകി പരമാവധി ലാഭം കൊയ്യുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കാൻ ആഗ്രഹിക്കുന്നു. സർക്കാർ ജോലി ഇന്നത്തെ ഇതേ പകിട്ടോടെ ഏറിപ്പോയാൽ ഒരു 10 കൊല്ലം കൂടി ഉണ്ടാകും. മനസിലായില്ല അല്ലേ. വിശദമാക്കിത്തരാം. ഒരു പത്തിരുപത് വർഷം മുമ്പാണ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് ഡിജിറ്റൽ ഫോട്ടോഗ്രാഫി കടന്നു വന്നത്. അന്നുവരെ നമ്മുടെ കയ്യിൽ സ്വന്തമായി ക്യാമറ ഉണ്ടെങ്കിലും ഫിലിം റോളുകൾ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോ നമ്മൾ സ്റ്റുഡിയോവിൽ കൊണ്ടുപോയി പ്രോസസ് ചെയ്യണമായിരുന്നു. അതായത് സ്റ്റുഡിയോയിൽ പോകാതെ നമുക്ക് ഫോട്ടോ എടുക്കാൻ സാധിക്കില്ല. ഇന്നോ ? എല്ലാവരുടെടേയും കയ്യിൽ നല്ല ഒന്നാന്തരം മൊബൈൽ ക്യാമറ വന്നു. ഫോട്ടോ എടുത്താൽ അത് അപ്പോൾ ...